ഡി.വൈ.എഫ്.ഐ രക്തദാന ക്യാമ്പ് നടത്തി
ബത്തേരി :ഡി.വൈ.എഫ്.ഐ കല്‍പ്പറ്റ നോര്‍ത്ത് മേഖല കമ്മിറ്റി മേഖല സമ്മേളനത്തോട് അനുബന്ധിച്ചു രക്തദാന ക്യാമ്പ് നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഫ്രാന്‍സിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് അര്ജുന് ഗോപാല്‍, ജില്ലാ കമ്മിറ്റി അഗം ബിനീഷ് മാധവ്, സിപിഐഎം കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പി.കെ അബു, മേഖല സെക്രട്ടറി മുഹമ്മദ് റാഫില്‍, സംഗീത്, നിതിന്‍ പി.സി, നിഖില്‍, ഷിനു, രാഹുല്‍, അജ്മല്‍, ജംഷീദ് ചേമ്പില്‍, അരുണ്‍, കൃപേഷ് എന്നിവര്‍ നേതൃത്വം നല്കി.
40 ഓളം പേര് രക്തദാനം നടത്തി. ബത്തേരി താലൂക്ക് ആശുപത്രിയുമായി സഹകരിച്ചായിരുന്നു ക്യാമ്പ് നടത്തിയത്.





Leave a Reply