സഹാറ ഭാരത് ഫൗണ്ടേഷന്‍ സപ്പോര്‍ട്ടിങ് കമ്മിറ്റി രൂപീകരിച്ചു
വെണ്ണിയോട്:ശേഷിയില്‍ ഭിന്നരായ നമ്മുടെ കൂടെപ്പിറപ്പുകളുടെ സമ്പൂര്‍ണ്ണ പഠന പരിശീലന പുനരധിവാസവും ഗവേഷണവും ലക്ഷ്യം വച്ച് പിണങ്ങോട് മൂരിക്കാപ്പില്‍ പ്രവര്‍ത്തനം ആരംഭിച്ച സഹാറ ഭാരത് ഫൗണ്ടേഷന്‍ കോട്ടത്തറ പഞ്ചായത്ത് സപ്പോര്‍ട്ടിങ് കമ്മിറ്റി യോഗം പഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ് ഉദ്ഘടനം ചെയ്തു.
പി സി ഇബ്രാഹിം ഹാജി അധ്യക്ഷനായി. ഇല്യാസ് തരുവണ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഹണി ജോസ്, പഞ്ചായത്ത് സെക്രട്ടറി മിനി,സുബൈര്‍ റിപ്പണ്‍, സി. എ. ബക്കര്‍, കെ കെ മമ്മൂട്ടി, എം കെ റസാഖ്,
ഗഫൂര്‍ വെണ്ണിയോട്, എം സി മോയിന്‍, വി സി അബൂട്ടി, സി കെ ഇബ്രാഹിം, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി കെ മോയിന്‍ സ്വാഗതവും എം ജി ഉണ്ണി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ :എം കെ റസാഖ് പ്രസിഡന്റ്. ടി ടി ജോസഫ്, കെ കെ മമ്മൂട്ടി, പോള അസ്സു, വൈസ് പ്രസിഡന്റ്.എം ജി ഉണ്ണിമാസ്റ്റര്‍ സെക്രട്ടറി,
കെ അബൂട്ടി മാസ്റ്റര്‍, ജെ അസീസ്, പി കെ ജോയി സിറിയക്, ഉത്ത മമ്മൂട്ടി ഹാജി, ജോയിന്റ് സെക്രട്ടറി.പി കെ മോയിന്‍ ട്രഷറര്‍.





Leave a Reply