July 26, 2026

പുൽപ്പള്ളി മരകാവ് സെന്റ് തോമസ് ദൈവാലയത്തിൽ സിഗ്‌വി ബസാർ ഉദ്ഘാടനം ചെയ്തു

0
IMG_20260726_200337
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മാനന്തവാടി രൂപതയുടെ കീഴിൽ ബയോവിൻ അഗ്രോ റിസർച്ചിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിതാ ശാക്തീകരണ സംരംഭമായ സിഗ്‌വിയുടെ ബസാർ മരകാവ് സെന്റ് തോമസ് ദൈവാലയത്തിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി  ഫാ. ജോസ് കളപ്പുര ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, സുജ ജോയിയിൽ നിന്ന് ആദ്യ വിൽപ്പന ഇടവക ട്രസ്റ്റി ബെന്നി മറ്റത്തിൽ ഏറ്റുവാങ്ങി.

 

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇടവക ജനങ്ങൾക്കായി സിഗ്‌വി ഉൽപ്പന്നങ്ങൾ 10% പ്രത്യേക ഡിസ്കൗണ്ടിൽ ലഭ്യമാക്കുകയും വയോധിക ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിലെ മുതിർന്ന അംഗങ്ങളോടുള്ള ആദരസൂചകമായി സിഗ്‌വി കേക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. ശുദ്ധവും മായംചേരാത്തതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനോടൊപ്പം സ്ത്രീ സംരംഭകരുടെ വരുമാനവർധനയും സാമൂഹിക ശാക്തീകരണവും ലക്ഷ്യമിടുന്ന സിഗ്‌വി പദ്ധതിക്ക് ഇടവക ജനങ്ങളിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *