വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് മാനന്തവാടി രൂപത വൊക്കേഷൻ പ്രമോട്ടർ ഫാ. അഭിഷേക് കണ്ടത്തിൻകര മുഖ്യകാർമികനായി. ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ സഹകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. തുടർന്ന് നേർച്ചഭക്ഷണവും ഒരുക്കി. തിരുനാളിനോടനുബന്ധിച്ച് മുതിരേരി ശാഖ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദൈവവിളി–വ്യക്തിത്വ വികസന സെമിനാറും സംഘടിപ്പിച്ചു. ഫാ. അഭിഷേക് കണ്ടത്തിൻകരയും മാനന്തവാടി പ്രൊവിൻസിലെ എഫ്.സി.സി. സിസ്റ്റേഴ്സും സെമിനാറിന് നേതൃത്വം നൽകി. ഉച്ചയോടെ പരിപാടികൾ സമാപിച്ചു.





Leave a Reply