ചൂരൽമല ദുരന്തബാധിതർക്ക് സ്നേഹഭവനം; ശിലാസ്ഥാപനം നിർവഹിച്ചു
മേപ്പാടി: ചൂരൽമല ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിന്റെ ശിലാസ്ഥാപന കർമം കൽപറ്റ എം.എൽ.എ. ടി. സിദ്ദിഖ് നിർവഹിച്ചു. മേപ്പാടി പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ് മുഖ്യാതിഥിയായിരുന്നു.
തുടർന്ന് നടന്ന വിജയോത്സവം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ 100% വിജയം നേടിയ ജില്ലയിലെ വിദ്യാലയങ്ങളെയും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ദുരന്തത്തിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും എൽ.എസ്.എസ്., യു.എസ്.എസ്. ജേതാക്കൾക്കും മെമന്റോയും ക്യാഷ് അവാർഡും നൽകി.
കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെ.ആർ.എസ്.എം.എ.) സംസ്ഥാന പ്രസിഡന്റ് രാഘവ ചേരാൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പൂളക്കൽ സ്വാഗതവും വയനാട് ജില്ലാ സെക്രട്ടറി അനിൽ ജേക്കബ് നന്ദിയും രേഖപ്പെടുത്തി.
മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ സ്വാമിനാഥൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.കെ. സുകുമാരൻ, കെ.ആർ.എസ്.എം.എ. വർക്കിങ് പ്രസിഡന്റ് ആർ.എം. ബഷീർ, ട്രഷറർ സുസമ്മ മാമച്ചൻ, വൈസ് പ്രസിഡന്റുമാരായ ബി. വേണുഗോപാലൻ നായർ, ആനന്ദ് കണ്ണശ, സെക്രട്ടറിമാരായ അബ്ദുൽ നാസർ പനമരം, ആദർശ വർമ്മ, രംജീവ് കുറുപ്പ്, വയനാട് ജില്ലാ പ്രസിഡന്റ് മാത്യു സക്കറിയ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ. എസ്. വിക്രമൻ, വർക്കിങ് സെക്രട്ടറി ടി.പി. മുനീർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.എൻ. മുസ്തഫ, സെക്രട്ടറി വിജയൻ മാഷ്, മലപ്പുറം ജില്ലാ സെക്രട്ടറി യൂസഫ് തൈക്കാടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply