May 1, 2026

താലൂക്ക് കമ്മറ്റി യോഗം സംഘടിപ്പിച്ചു

0
site-psd--210
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി വൈത്തിരി താലൂക്ക് കമ്മറ്റി യോഗം സംഘടിപ്പിച്ചു.വന്ദന ഷാജു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് അനില്‍ എസ്സ് നായര്‍ യോഗം ഉദ്ഘാടനം ചെയ്തു.
വിവിധ ആവിശ്യങ്ങള്‍ക്കായി സ്ത്രീ ജനങ്ങളടക്കമുള്ള നാനാവിഭാഗം ജനങ്ങളും എത്തിച്ചേരുന്ന കല്ലറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പെതു ശൗചാലയം നിര്‍മ്മിക്കണമെന്നും, ടൗണിലും പരിസര പ്രദേശങ്ങളിലും വര്‍ദ്ധിച്ചു വരുന്ന തെരുവ് നായ ശല്യങ്ങള്‍ക്കും ഉടന്‍ ശാശ്വത പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നും ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി വൈത്തിരി താലൂക്ക് കമ്മറ്റി യോഗം ആവിശ്യപ്പെട്ടു.

കെ ആര്‍ രാധാകൃഷ്ണന്‍, എം. വി. രാജന്‍, കെ. ശശികുമാര്‍ , കെ.ബാബു, ആര്‍ രജിത്ത്, വിനു വയനാട്, വിപിന്‍ ജോസ്, ബെന്നി വട്ടപറമ്പില്‍, പ്രതീക്ഷ് ചീരാല്‍,ആര്‍ ഗോപാലകൃഷ്ണന്‍, ദിലീപ് കുമാര്‍, വി ഹംസ, കെ.എന്‍.ബിന്ദു, റ്റി.കെ. ഗിരിജ , അനുപമ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.വൈത്തിരി താലൂക്ക് പ്രസിഡണ്ടായി എം.വി. രാജന്‍, സെക്രട്ടറി ആയി ആര്‍ രജ്ജിത്ത്, ട്രഷറര്‍ ആയി വിപിന്‍ ജോസ്, മീഡിയ കണ്‍വീനര്‍ ആയി വിനു വയനാട് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *