ഏരിയാ സമ്മേളനം സംഘടിപ്പിച്ചു
മാനന്തവാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയാ സമ്മേളനം നടത്തി. ബ്രഹ്മഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം സമിതി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി എം സുഗുണൻ ഉദ്ഘാടനം ചെയ്തു. കെ പി ശ്രീധരൻ അധ്യക്ഷ വഹിച്ചു. എം ആർ സുരേഷ് പ്രവർത്തന റിപ്പോർട്ടും പി പ്രസന്നകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
മൈസൂർ ബാവലി മാനന്തവാടി റോഡിൻ രാത്രി യാത്രാ നിരോധനം എടുത്തു കളയണമെന്നും വയനാട് മെഡിക്കൽ കോളേജിന് എത്രയും പെട്ടെന്ന് മാനന്തവാടിയിൽ സ്ഥലം കണ്ടെത്തി കെട്ടിട നിർമ്മാണം ആരംഭിക്കണമെന്നും കുറുവാ ദീപിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ എടുത്തു കളയണമെന്നും, റിസോട്ടുകൾ , ഹോം സേറ്റകൾ എന്നിവയ്ക്കുള്ള ലൈസൻസ് നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും വ്യാപാര ലൈസൻസ് പുതുക്കുന്നതിനും എടുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ലഗൂകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പി സന്തോഷ്, മനോജ് കല്പറ്റ , എ വി മാത്യു മാസ്റ്റർ, കെ എം അബ്ദുൾ സലീം, കെ ജി സുനിൽ സംസാരിച്ചു. പ്രസിഡൻ്റായി കെ പി ശ്രീധരൻ, സെക്രട്ടറിയായി എം ആർ സുരേഷ്, ട്രഷറർ ആയി കെ എം അബ്ദുൾ സലീം എന്നിവരെ തിരഞ്ഞെടുത്തു. 24 അംഗ ഏരിയാ കമ്മറ്റിയെയും തിരഞ്ഞെടുത്തു.





Leave a Reply