April 30, 2026

കോണ്‍ഗ്രസ് സമര സംഗമം ഇന്ന് കല്‍പ്പറ്റയില്‍

0
site-psd-228
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10 മണിക്ക് കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സമര സംഗമം നടക്കും. പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ,എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ ഐ സി സി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ പിന്‍വാതില്‍ നിയമനം, കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍, വന്യമൃഗശല്യം, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ നേരിടുന്ന വിഷയങ്ങള്‍, ആശാവര്‍ക്കര്‍മാരുടെ സമരം ,ആരോഗ്യ മേഖലയിലെ പ്രതിസന്ധി, മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം, ക്രമസമാധാന തകര്‍ച്ച, അഴിമതി, ധൂര്‍ത്ത് തുടങ്ങിയ വിഷയങ്ങള്‍ സമരസംഗമത്തില്‍ ചര്‍ച്ച ചെയ്യും. ജില്ലയിലെ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണവും പരിപാടിയില്‍ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *