അപകടങ്ങള്‍ക്ക് പിന്നില്‍ ലഹരിയുടെ സ്വാധീനം: ഏജെ.ഷാജി
കല്‍പ്പറ്റ:അമിതാവേശവും അഹങ്കാരവും മൂലമുണ്ടാകുന്ന അപകടങ്ങളില്‍ ലഹരി വസ്തുക്കളുടെ പങ്ക് വളരെ വലുതാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഏ ജെ ഷാജി. റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറീ ജില്ലാ കമ്മിറ്റി കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലഹരി വ്യാപനം തടയാനുള്ള ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുന്ന ഡിപ്പാര്‍ട്ടുമെന്റുകളോടൊപ്പം തന്നെ ലഹരി വിരുദ്ധ നിലപാടുകള്‍ ജനങ്ങളിലുമുണ്ടാകണമെന്നദ്ദേഹം പറഞ്ഞു.
റാഫ് വയനാട് ജില്ലാ ജന:സെക്രട്ടറി സജി മണ്ഡലത്തില്‍ സ്വാഗതം പറഞ്ഞ സദസില്‍ ജില്ല പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈന്‍ അദ്ധ്യക്ഷനായിരുന്നു.കല്‍പ്പറ്റ പോലീസ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണി സ്ക്കൂള് ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് ലീന. ജിക്ക് നല്കി റോഡുസുരക്ഷ ലഘുലേഖ പ്രകാശനം ചെയ്തു. എന്‍ഫോഴ്സ്മെന്റ് ആര്‍റ്റിഒ സി കെ അജില്‍ കുമാര്‍ റോഡു സുരക്ഷ ക്ലാസെടുത്തു. പ്രിന്‍സിപ്പാള്‍ എം വിവേകാനന്ദന് മുഖ്യപ്രഭാഷണവും വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് പി രാജറാണി ആമുഖ പ്രസംഗവും നടത്തി. ജില്ലാ പഞ്ചായത്തംഗം സീത വിജയന്, ഷംസുദീന്‍,ടി.മണി, ടി.ടി സുലൈമാന്‍,അസൈനാര്‍, ഹനീഫ മേമന,യഹ്യ ഖാന്,ബീന സതീഷ്,പ്രസന്ന കൃഷ്ണന്, സിസിലി, ഗീത പി. കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലീന ജി നന്ദിയും പറഞ്ഞു.





Leave a Reply