April 29, 2026

സ്വയം തൊഴിൽ വായ്പ

0
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50000 രൂപ മുതൽ നാല് ലക്ഷം വരെ വായ്പ ലഭിക്കും. അപേക്ഷകർ തൊഴിൽരഹിതരും 18- 55 നുമിടയിൽ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കൂടരുത്.

അപേക്ഷക്കും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ കൽപ്പറ്റ പിണങ്ങോട് റോഡ് ജങ്ഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04936 202869, 9400068512.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *