May 5, 2026

മുണ്ടക്കൈ-ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു

0
site-psd-273
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ആദരിച്ചു.ഏത് പ്രതിസന്ധി ഘട്ടങ്ങളിലുംനന്മക്കായി പ്രവര്‍ത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികള്‍ രാപ്പകലില്ലാതെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകളിലും കളക്ഷന്‍ സെന്ററുകളിലും സേവനം ചെയ്യാന്‍ തൊഴില്‍ മാറ്റിവെച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുകയും ചെയ്തു.

പക്ഷെ, സമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചുമട്ടുതൊഴിലാളികളെ പല സന്ദര്‍ഭങ്ങളിലും മോശമായ രീതിയിലാണ് ചിത്രീകരിച്ചു കാണുന്നത്, രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കല്‍പ്പറ്റ ജില്ലാ വ്യാപാരഭവനില്‍ നടന്ന പരിപാടിയില്‍ ബോര്‍ഡ് വയനാട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ സി വിനോദ് കുമാര്‍ അധ്യക്ഷനായി. ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ ശ്രീലാല്‍, സെക്രട്ടറി ആര്‍ ഹരികുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ടി എന്‍ മുഹമ്മദ് ഷെഫീഖ്, സംസ്ഥാന ബോര്‍ഡ് അംഗങ്ങളായ സി നാസര്‍, വല്ലാഞ്ചിറ അബ്ദുള്‍ മജീദ്, വേലു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ രാമചന്ദ്രന്‍, കെ ഉസ്മാന്‍, സി മൊയ്തീന്‍കുട്ടി, യു എ ഖാദര്‍, ഇ ഹൈദ്രു, പി പ്രസന്നകുമാര്‍, പി കെ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *