സ്വാഗതസംഘം രൂപീകരിച്ചു
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി സ്ഥാനമേറ്റ ശേഷം ആദ്യമായി മലബാറിൽ എത്തുന്ന ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഓഗസ്റ്റ് 23-ന് സ്വീകരണം നൽകും. മൂലങ്കാവ് സെൻ്റ് ജോൺസ് പള്ളിയിൽ വൈകീട്ട് മൂന്നുമണിക്കാണ് സ്വീകരണ ചടങ്ങുകൾ നടക്കുക.
സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങൾക്കായി മീനങ്ങാടി അരമന ചാപ്പലിൽ സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, ജോയിൻ്റ് സെക്രട്ടറി ബേബി വാളങ്കോട്, വൈദിക സെക്രട്ടറി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ടുകുടി, സ്വാഗതസംഘം ജനറൽ കൺവീനർ ഫാ. ഷിജിൻ കടമ്പക്കാട്ട് എന്നിവർ യോഗത്തിൽ സംസാരിച്ചു.
ബാവയുടെ മലബാർ സന്ദർശനം സഭാംഗങ്ങൾക്കിടയിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. സ്വീകരണ ചടങ്ങുകൾ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് സ്വാഗതസംഘം.





Leave a Reply