April 29, 2026

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
IMG_20250718_214256
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. എറണാംകുളം, ചേലമറ്റം, വരയില്‍ വീട്ടില്‍, വി.കെ. അനീഷ്(24)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 0.31 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ കെ സോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *