May 1, 2026

കല്‍പ്പറ്റയുടെ മെറിറ്റ് ഡേ നടത്തി

0
IMG_20250719_211044
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും, സ്‌കൂളുകളെയും ആദരിച്ചു. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യവ്വനത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരായുള്ള പ്രതിരോധം ഇന്നത്തെ ഏറ്റവും വലിയ അനിവാര്യതയാണ്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള പ്രലോഭനമാണ് പല ചെറുപ്പക്കാരും ഇതില്‍ കണ്ണികളായി മാറാനുള്ള കാരണം. ഒരിക്കല്‍ പെട്ടാല്‍ പിന്നീട് ഊരാന്‍ പറ്റാത്ത രീതിയില്‍ ലഹരിയുടെ വാഹകരായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്. എന്നാല്‍ സര്‍വ്വനാശത്തിലേക്കുള്ള വഴിയാണ് ഇതെന്ന് തിരിച്ചറിയാന്‍ യുവത്വത്തിന് സാധിക്കണം. സ്‌കൂളുകള്‍ക്ക് സമീപമുള്ള പെട്ടികടകള്‍ മുതല്‍ ഇതിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും അതിനെതിരായുള്ള പ്രതിരോധം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു, സി ബി എസ് സി, ഐ സി എസ് സി പരീക്ഷകളില്‍ നൂറു ശതമാനം വിജയം കൈവരിച്ച നിയോജക മണ്ഡലത്തിലെ സ്‌കൂളുകളെയും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. നിയോജകമണ്ഡത്തിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി അഡ്വ. ടി സിദ്ധിഖ് എംഎല്‍എ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായാണ് ഉന്നത വിജയം കൈവരിച്ച സ്‌കൂളുകളെയും, വിദ്യാര്‍ത്ഥികളെയും ആദരിച്ചത്. ചടങ്ങില്‍ ശ്രീധന്യ ഐ.എസ്.എസ് ഓണ്‍ലൈന്‍ വഴി മുഖ്യപ്രഭാഷണം നടത്തി.

യോഗത്തില്‍ അഡ്വ. ടി സിദ്ധിഖ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പി.പി ആലി, ടി. ഹംസ, മജീദ് വട്ടക്കാരി, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.ജെ ഐസക്ക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി റെനീഷ്, ബി. ഉണ്ണികൃഷ്ണന്‍, ഷമീം പാറക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ അബ്ദുറഹിമാന്‍, ഹാരിസ് കണ്ടിയാന്‍, അഡ്വ. ഗോകുല്‍ദാസ് കോട്ടയില്‍, പോള്‍സണ്‍ കൂവയ്ക്കല്‍, റസാഖ് കല്‍പ്പറ്റ, ഗൗതം ഗോകുല്‍ദാസ്, നജീബ് കരണി, വി.ജി ഷിബു, സലീം മേമന, ഷിംറോണ്‍ ആലക്കല്‍, യോഗത്തില്‍ പി. കബീര്‍ സ്വാഗതും, ബിനീഷ് കെ.ആര്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *