May 1, 2026

വിവാഹ വാഗ്ദാനം നൽകി ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

0
IMG_20250719_214643
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: വിവാഹ വാഗ്ദാനം നൽകി പത്തനംതിട്ട സ്വദേശിനിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ തൊട്ടിൽപ്പാലം സ്വദേശി അറസ്റ്റിൽ. തൊട്ടിൽപ്പാലം കാവിലുംപാറ ബലികളത്തിൽ വീട്ടിൽ വിനീഷിനെയാണ് (30) മാനന്തവാടി എസ്എംഎസ് ഡിവൈഎസ്‌പി ടി.എ അഗസ്റ്റിൻ അറസ്റ്റ് ചെയ്തത്.

 

മാർക്കറ്റിംഗ് ജോലിയുടെ ഭാഗമായി വീടുകളിൽ ഉത്പന്നങ്ങൾ വിറ്റിരുന്ന യുവതിയെ, തൊട്ടിൽപ്പാലത്തെ വിനീഷിന്റെ വീട്ടിലെത്തിയപ്പോൾ ഇയാൾ തന്ത്രപൂർവം മൊബൈൽ നമ്പർ കൈക്കലാക്കുകയായിരുന്നു. തുടർന്ന് യുവതിയുമായി ബന്ധം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി തൊണ്ടർനാട് വാളാംതോട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

 

യുവതി ആദ്യം കുറ്റിയാടി പോലീസിലാണ് പരാതി നൽകിയത്. തുടർന്ന് കേസ് തൊണ്ടർനാട് പോലീസിന് കൈമാറുകയും, യുവതി ആദിവാസി വിഭാഗത്തിൽപ്പെട്ടയാളായതിനാൽ കേസ് മാനന്തവാടി എസ്എംഎസ് യൂണിറ്റിന് കൈമാറുകയുമായിരുന്നു.

 

എസ്.ഐ ആന്റണി, സിവിൽ പോലീസ് ഓഫീസർമാരായ അജിനാസ്, ജിയോ തോമസ്, അബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ വിനീഷിനെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *