May 1, 2026

മുസ്ലിം ലീഗ് നേതാവ് പി.കെ. മൊയ്ദുവിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

0
IMG_20250721_194247
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: മുസ്ലിം ലീഗ് നേതാവും വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ. മൊയ്ദുവിന്റെ ആകസ്മിക നിര്യാണത്തിൽ വെള്ളമുണ്ട പൗരാവലി അനുശോചിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആറങ്ങാടൻ മോയി സ്വാഗതം പറഞ്ഞു.

 

ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിൽ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി പി മൊയ്തു ഹാജി, ജനറൽ സെക്രട്ടറി അസീസ് കോറോം തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *