കസ്തുര്‍ബ വനിതാ ഗാന്ധിദര്‍ശന്‍ വേദി ഭാരവാഹികള്‍ ചുമതലയേറ്റു.
കല്‍പറ്റ: ഗാന്ധി ദര്‍ശന്‍ വേദിയുടെ വനിതാ വിഭാഗമായ കസ്തൂര്‍ബാ വനിത ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ഭാരവാഹികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു.സത്യപ്രതിജ്ഞാ ചടങ്ങ് യു ഡി എഫ് ജില്ലാ കണ്‍വീനര്‍ പിടി ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ.ടി. സിദ്ദിഖ് ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് മുഖ്യ പ്രഭാഷണം നടത്തി.കസ്തൂര്‍ബാ വനിതാ ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്‍പേഴ്‌സണ്‍ ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു .ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ ഇ വി അബ്രഹാം പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ പി സി സി അംഗം പി പി ആലി, കെ വി പോക്കര്‍ ഹാജി, വിലാസിനി കെ.ജി, എള്ളില്‍ മുസ്തഫ, പി വി ആന്റണി, ലേഖാ രാജീവ്, അഡ്വ ഗ്ലാഡി ചെറിയാന്‍, ഗിരിജ മോഹന്‍ദാസ്, ലില്ലി മാത്യു, ശ്യാമള സുനി, സുധാ ദേവി, ശ്യാമള സുനി, ബിന്ദു ഒ.ജെ, ഐ. ബി. മുണാളിനി, ബീന സജി, ഷൈജി, ത്രേസ്യാമ്മ വര്‍ഗീസ്, ബിജി വിന്‍സെന്റ, ജയപ്രഭ, ഷൈല ജീസസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply