May 5, 2026

ഇഞ്ചി കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കണം

0
site-psd-394

 

ബത്തേരി:വയനാട്ടിലും കര്‍ണാടകയിലും വൈറസ് ബാധ മൂലം വ്യാപകമായി ഇഞ്ചി കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇഞ്ചി കൃഷി വ്യാപകമായി പഴുപ്പ് ബാധിച്ച് ദിവസങ്ങള്‍ കൊണ്ട് നശിച്ചു പോകുകയാണ് ചെയ്യുന്നത്. നിലവില്‍ വിപണിയിലുള്ള രോഗപ്രതിരോധ മരുന്നുകള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും രോഗത്തെ ചെറുക്കാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കണ്‍വെന്‍ഷന്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ടി.ഡി മാത്യു അധ്യക്ഷനായി.

കര്‍ണാടകയിലും മറ്റും ഇഞ്ചി കൃഷി ചെയ്യുന്നതിന് മലയാളികളായ കര്‍ഷകര്‍ ബഹുഭൂരിപക്ഷവും ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പയെടുത്തും മറ്റുമാണ് ഇഞ്ചി കൃഷി നടത്തിപ്പോരുന്നത്. കൃഷിനാശം മൂലം ഭീമമായ സാമ്പത്തിക ബാധ്യത സാധാരണക്കാരായ കര്‍ഷകര്‍ക്ക് വന്നുചേര്‍ന്നിരിക്കുകയാണ്. ഇങ്ങനെയുള്ള കര്‍ഷകരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണമെന്നും രോഗബാധ മൂലം നശിച്ച കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് പരിഹാര നടപടികള്‍ കൈക്കൊള്ളുന്നതിന് ആവശ്യമായ അടിയന്തര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ശ്രീ ജോസഫ് മാണിശ്ശേരി എന്‍. എ ബില്ലി ഗ്രഹാം, കുര്യന്‍ ജോസഫ്, കെ കെ ബേബി, വില്‍സണ്‍ നെടുങ്കുമ്പില്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി, പി എം ജയശ്രീ, ടി.കെ അന്നമ്മ, ലിസി ലോപ്പസ്, അറ്. ജോണ്‍സണ്‍, വി എം ജോസഫ്, കെ വി സണ്ണി, ജോര്‍ജ് ജോസഫ് , ജോയ് വാദ്യ പള്ളി, ടി എം ജോസഫ്, അനില്‍ ജോസ് മുതലായവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *