May 5, 2026

പുതുശ്ശേരിക്കടവില്‍ തോണി മറിഞ്ഞ് ഓട്ടോഡ്രൈവര്‍ മരിച്ചു

0
site-psd--408
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് കുന്നമംഗലം ഭാഗത്ത് തോണി മറിഞ്ഞ് രണ്ടുപേര്‍ വെള്ളത്തില്‍ വീണു. ഒരാള്‍ മരിച്ചു.ബേങ്ക്കുന്ന് മാണിക്യനിവാസില്‍ ബാലകൃഷ്ണന്‍ (50) നാണ് മരിച്ചത്. ബാലകൃഷ്ണന്‍ പുതുശ്ശേരിക്കടവിലെ ഓട്ടോഡ്രൈവറാണ്.ഇന്ന് ഉച്ചയ്ക്ക് 2.30നാണ് സംഭവം.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍.ഇദ്ദേഹത്തിന്റെ ബന്ധു പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.കുന്നമംഗലം ഭാഗത്ത വെള്ളം കയറി കിടക്കുന്ന വയലിന് മറുകരക്കെത്താന്‍ പഞ്ചായത്ത് നല്‍കിയ തോണിയാണ് മറിഞ്ഞത്.കുന്നമംഗലം തേര്‍ത്ത് കുന്നില്‍ വെള്ളം കയറി കിടക്കുന്നവയലിന് അപ്പുറത്ത് താമസിക്കുന്നവരെ മറുകരഎത്തിക്കുന്നതിന് വേണ്ടി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഏര്‍പ്പെടുത്തിയതോണിയാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിയടക്കം മറ്റുള്ളവരെ സമീപവാസികള്‍ രക്ഷപ്പെടുത്തിയെങ്കിലും ബാലകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ. പൂര്‍ണ്ണിമ ,മക്കള്‍. ശാഹില്‍, ശാര്‍ണ്ണിമ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *