കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിയില്‍ സി.പി.ഐ(എം എല്‍) റെഡ്സ്റ്റാര്‍ പ്രതിഷേധിച്ചു
കല്‍പ്പറ്റ: ചത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യം പോലും നിഷേധിച്ച് ജയിലിലടച്ച നടപടിയില്‍ സി.പി.ഐ(എം എല്‍) റെഡ്സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.കന്യാസ്ത്രീകളെ നിരുപാധികം ഉടനെ വിട്ടയക്കണം. ജില്ലാ കമ്മിറ്റി യോഗത്തില്‍ പി.എം. ജോര്‍ജ്ജ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ. ഷിബു, കെ.ജി. മനോഹരന്, സി.ജെ. ജോണ്സണ്, കെ. പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു.ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ മത ന്യൂനപക്ഷങ്ങള്‍ ഹിന്ദുത്വത്തിന്റെ ഭാഗമായി നിന്നില്ലെങ്കില്‍ ആഭ്യന്തര ശത്രുക്കളായി കണക്കാക്കി നേരിടുമെന്നത് ആര്.എസ്.എസ് ആചാര്യന് ഗോള്‍വാള്‍ക്കര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്.
മത-വംശീയ ശക്തികളോടൊപ്പം, പൊലീസും – ജുഡീഷ്യറി സംവിധാനങ്ങളും ഫാസിസത്തിന് അനുപൂരകമായി മാറി തീര്ന്നിരിക്കുന്നതിന്റെ തെളിവാണ് ജാമ്യം പോലും നിഷേധിക്കപ്പെട്ട് കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം. അത് യാഥാര്‍ത്ഥ്യമാക്കുന്ന സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളെയും, ജനാധിപത്യ വിപ്ലവ ശക്തികളെയും വേട്ടയാടുന്ന സംഘപരിവാര്‍ ഫാസിസത്തിനെതിരെ ഒന്നിക്കണം. ബജ്റംഗ്ദളിനെയും തീവ്ര ഹിന്ദുത്വ സംഘടനകളെയും നിലക്ക് നിര്‍ത്തണം.





Leave a Reply