May 25, 2026

പൂക്കോട് തടാകത്തിന്റെ ചുറ്റുമുള്ള വഴിയിലെ കാട് വെട്ടിത്തെളിച്ച് പള്‍സ് എമര്‍ജന്‍സി ടീം കേരള

0
site-psd-64
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട പൂക്കോട് തടാകത്തിലെ വഴിയിലെ കാട് പള്‍സ് എമര്‍ജന്‍സി ടീമിന്റെ നേതൃത്വത്തില്‍ കാടുവെട്ടിതെളിച്ചു. തടാകത്തിന് ചുറ്റും കാടുകള്‍ പടര്‍ന്ന് പിടിച്ച് കിടന്നിരുന്ന പ്രദേശമാണ് വൃത്തിയാക്കിയത്. പ്രകൃതി സംരക്ഷണത്തോടുള്ള ടീമിന്റെ പ്രതിബദ്ധതയും സാമൂഹിക ഉത്തരവാദിത്തബോധവുമാണ് ഈ ഉദ്യമത്തിലൂടെ വ്യക്തമായത്.
പള്‍സ് എമര്‍ജന്‍സി ടീം കേരള സെക്രട്ടറി സലിം കല്‍പ്പറ്റയുടെ നേതൃത്വത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള 30 സന്നദ്ധപ്രവര്‍ത്തകരാണ് ഈ ദൗത്യത്തില്‍ പങ്കെടുത്തത്.ഈ പ്രവൃത്തിയില്‍ ഡി ടി പി സി,പൂക്കോട് മാനേജര്‍ ദിനേശന്‍, എന്നിവരുടെ അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നു.അവധി ദിനം സാമൂഹിക സേവനത്തിനായി മാറ്റിവച്ച്, കഠിനാധ്വാനം ചെയ്താണ് പള്‍സ് ടീം അംഗങ്ങള്‍ തടാകത്തിന്റെ തീരങ്ങള്‍ സഞ്ചാരികള്‍ക്ക് സുഗമമായി തടാകത്തിലെ കാഴ്ചകള്‍ കണ്ട് നടക്കാന്‍ കഴിയുന്ന രീതിയില്‍ ഒരുക്കിയത്.തടാകത്തിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ച് നീക്കം ചെയ്ത് തടാകത്തിന്റെ സ്വാഭാവിക സൗന്ദര്യം തിരികെ കൊണ്ടുവരാന്‍ ടീമിന്റെ പ്രവര്‍ത്തനം സഹായിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *