May 26, 2026

മെഡിക്കല്‍ കോളേജ് റോഡിലെ കുഴികളടച്ച് ഐഎന്‍ടിയുസി ഓട്ടോ തൊഴിലാളികള്‍

0
site-psd-100
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വാര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന മാനന്തവാടി മെഡിക്കല്‍ കോളേജ് റോഡിലെ കുഴികളടച്ച് ഐ എന്‍ ടി യു സി ഓട്ടോ തൊഴിലാളികള്‍.ദിവസേന ആംബുലസ് അടക്കമുള്ള നൂറുകണകണക്കിന് വാഹനങ്ങളും,കാല്‍ നട യാത്രക്കാരും ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നിരവധി തവണ പി ഡ ബ്‌ള്യു ഡി അധികൃതരെയും മറ്റും ബന്ധപ്പെട്ടെങ്കിലും റോഡ് നന്നാക്കുവാന്‍ തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധ സൂചകമായി കുഴികളില്‍ കോറി വേസ്റ്റ് അടക്കമുള്ളവ ഇട്ട് മൂടി കുഴികള്‍ അടക്കാന്‍ ഐ എന്‍ ടി യു സി താലൂക്ക് കമ്മറ്റി ഓട്ടോ തൊഴിലാളികള്‍ രംഗത്ത് വന്നത്.

ഐ എന്‍ ടി യു സി നേതാവ് എം പി ശശികുമാര്‍,പ്രവര്‍ത്തകരായ രാജേഷ് ടി ജെ, സെല്‍വി കണിയാരം,അബൂബക്കര്‍,സജീവന്‍ എസ്, സുരേഷ് എം എ,ഇസഹാക്ക് എ എച്ച്,റഹീം എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *