May 26, 2026

പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20250806_193202
By ന്യൂസ് വയനാട് ബ്യൂറോ

വർദ്ധിച്ചു വരുന്ന പകർച്ച വ്യാധികൾക്കെതിരായ പ്രതിരോധം ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആയുർസൗഖ്യം പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഗവ. ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ചെന്നലോട് സഹൃദയ കർഷക വായനശാലയിലാണ് ക്യാമ്പ് നടത്തിയത്.

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗ പരിശോധനയും പകർച്ചവ്യാധി പ്രതിരോധ മരുന്നുകളും സൗജന്യമായി നൽകി. വാർഡ് അംഗം സൂന നവീൻ അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. അജ്ഞുഷ, ദേവസ്യ മുത്തോലിക്കൽ, എൻ സി ജോർജ്, പി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *