April 16, 2026

ആദിവാസി ഭാരത് മഹാസഭ കൺവെൻഷൻ സുൽത്താൻ ബത്തേരിയിൽ നടക്കും

0
IMG_20250807_201136
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആദിവാസി ഭാരത് മഹാസഭ ലോക ആദിവാസി ദിനമായ ഓഗസ്റ്റ് 9-ന് സുൽത്താൻ ബത്തേരിയിൽ കൺവെൻഷൻ സംഘടിപ്പിക്കും. ഭൂമി, പാർപ്പിടം, വനാവകാശം എന്നിവ ഔദാര്യമല്ല, മറിച്ച് അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ കൺവെൻഷൻ നടക്കുന്നത്.

 

സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എ.ബി.എം സംസ്ഥാന കോ-ഓർഡിനേറ്റർ എ.എം. അഖിൽ കുമാർ, എ.ഐ.കെ.കെ.എസ്. സംസ്ഥാന കോ-ഓർഡിനേറ്റർ കെ. ബാബുരാജ് എന്നിവർ പ്രസംഗിക്കും.

 

ഭൂമി, പാർപ്പിടം, വനാവകാശം എന്നീ വിഷയങ്ങൾ നേടിയെടുക്കുന്നതിനായി ജനാധിപത്യപരമായ പ്രക്ഷോഭങ്ങൾ നടത്തുമെന്നും ആദിവാസി ഭാരത് മഹാസഭ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ഒണ്ടൻ പണിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രാജൻ എ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ. ബിജു, ഇ.വി. ബാലൻ, സബിത.പി, കെ. ബിനീഷ്, വെള്ളച്ചി, ജ്യോതി തുടങ്ങിയവരും സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *