April 16, 2026

ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായ വിതരണം 

0
IMG_20250807_201359
By ന്യൂസ് വയനാട് ബ്യൂറോ

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായ വിതരണം നാളെ (ഓഗസ്റ്റ് 8) എം.എല്‍.എ ടി സിദ്ദീഖ് നിര്‍വഹിക്കും. പഞ്ചായത്തിലെ 16 വാര്‍ഡുകളിലെയും 28 രോഗികള്‍ക്ക് 10000 രൂപ വീതമാണ് ധനസഹായം നല്‍കുന്നത്. മാസത്തില്‍ 20 ദിവസമുള്ള ഹോംകെയര്‍ സംവിധാനത്തിന് പുറമെ പാലിയേറ്റീവ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 298 പേര്‍ക്ക് ആവശ്യമായ മരുന്ന്, മറ്റു സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് മേഖലയില്‍ വകയിരുത്തുന്ന ഫണ്ട കൂടാതെ ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്ത് പാലിയേറ്റീവ് ഹോംകെയര്‍ കമ്മിറ്റക്ക് രൂപീകരിച്ച് 360 വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി.

 

ഗ്രാമപഞ്ചായത്തും ജനകീയ ഹോംകെയര്‍ കമ്മിറ്റിയും സംയോജിച്ച് ജനകീയ പങ്കാളിത്തത്തോടെ വര്‍ഷത്തിലൊരിക്കല്‍ വിഭവ സമാഹാരണം നടത്തുകയും ലഭ്യമാവുന്ന തുക ഉപയോഗിച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കി വരികയാണ്. ധനസഹായത്തിന് പുറമെ ഡയാലിസിസ് ചികിത്സയ്ക്ക് ആവശ്യമായ ഡയലൈസര്‍, ട്യൂബ്, ഇഞ്ചക്ഷനുകള്‍ എന്നിവയും നല്‍കുന്നുണ്ട്. 2024 ല്‍ 34 രോഗികള്‍ക്കാണ് ധനസഹായം നല്‍കിയത്.

 

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ കോട്ടക്കല്‍ മിംസ് ആശുപത്രി നെഫ്രോളജി കണ്‍സള്‍ട്ടന്റ് സജീഷ് ശിവദാസന്‍ വൃക്കരോഗ ബോധവത്കരണ ക്ലാസ് നയിക്കും. ട്രാന്‍സ്പ്ലാന്റ് മാനേജര്‍ ഡയാന ടാറ്റൂസ് വൃക്ക മാറ്റി വെക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കും. പരിപാടിയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ-പാലിയേറ്റീവ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *