June 17, 2026

ജോർജ് ഫ്രാൻസിസ് അനുസ്മരണം നടത്തി

0
IMG_20250808_195008
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന ജോർജ് ഫ്രാൻസിസിൻ്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ എന്നിവയുടെ വയനാട് ജില്ലാ കമ്മിറ്റികൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

 

കെ.പി.എ മുൻ സംസ്ഥാന നിർവാഹക സമിതിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി.കെ. അലവിക്കുട്ടി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡണ്ട് ബിപിൻ സണ്ണിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

 

കെ.പി.എ മുൻ സംസ്ഥാന പ്രസിഡണ്ടും കെ.പി.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ സണ്ണി ജോസഫ്, കെ.പി.എ മുൻ ജില്ലാ പ്രസിഡണ്ട് പി. ബാലചന്ദ്രൻ, കെ.പി.പി.എ ജില്ലാ പ്രസിഡണ്ട് പി. സുകുമാരൻ, കെ.ആർ. രഘുനാഥൻ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതിയംഗം കെ.എം. ശശിധരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

 

കെ.പി.എ ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം. മുഹമ്മദ് ഷദീർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ് സ്വാഗതവും കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. അജീഷ് നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *