April 16, 2026

ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു 

0
IMG_20250809_201538
By ന്യൂസ് വയനാട് ബ്യൂറോ

ലോക മുലയൂട്ടൽ വരാചരണത്തിന്റെ ഭാഗമായി മാനന്തവാടി ഐ സി ഡി എസ് പ്രൊജക്ടിന്റെ കീഴിലുള്ള അമ്മമാർക്കും, ദമ്പതികൾക്കും ബോധവത്കരണ ക്ലാസും, ക്വിസ് മത്സരവും നടത്തി. സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയർപേഴ്‍സൺ രത്നവല്ലി അധ്യക്ഷയായിരുന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍മാൻ വിപിൻ വേണുഗോപാൽ, സി ഡി പി ഒ സിന്ധു, ഐ സി ഡി എസ് സൂപ്പർവൈസർ സീത തുടങ്ങിയവര്‍ സംസാരിച്ചു. മാനന്തവാടി മെഡിക്കൽ കോളേജ് ഡയറ്റീഷ്യൻ ഷീബ മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസ് നയിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ ദമ്പതികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *