യുവജാഗരണ്‍ എയ്ഡ്‌സ് ബോധവത്കരണം സംഘടിപ്പിച്ചു
കല്‍പ്പറ്റ:യുവജാഗരണ്‍ എയ്ഡ്‌സ് ബോധവത്കരണം വയനാട് ജില്ലാ തല ഉദ്ഘാടനം എന്‍ എം എസ് എം ഗവണ്‍മെന്റ് കോളേജില്‍ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പാള്‍ കോളേജ് പ്രൊഫസര്‍ സുബിന്‍ പി ജോസഫ് നിര്‍വഹിച്ചു .ചടങ്ങില്‍ എന്‍എസ്എസ് -യുവജാഗരണ്‍ പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ വിനീത കെ നായര്‍ അധ്യക്ഷനായി.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.മുരളീധരന്‍, പി ടി എ സെക്രട്ടറി രജിത് എം ആര്‍, എന്‍എസ്എസ് -യുവജഗരണ്‍ നോഡല്‍ ഓഫീസര്‍ സ്മിനി മോള്‍ ,എന്‍എസ്എസ് സെക്രട്ടറിമാരായ നേഹല,ആദര്‍ശ് എന്നിവര്‍ പങ്കെടുത്തു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വിനീഷ എം എസ് സ്വാഗതവും,ജോയിന്‍ സെക്രട്ടറി മുഹമ്മദ് ഫിനാസ് നന്ദിയും രേഖപ്പെടുത്തി.നൃത്താഞ്ജലി പയ്യോളി സംഘം ബോധവത്കരണ പരിപാടി അവതരിപ്പിച്ചു .





Leave a Reply