April 16, 2026

സംഗീതോത്സവം: സ്വാഗത സംഘം രൂപികരിച്ചു

0
site-psd-146
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :കേരള സംഗീത നാടക അക്കാദമിയും വയനാട് കേന്ദ്ര കലാസമിതിയും ചേര്‍ന്നു ഓഗസ്റ്റ് 29ന് ബത്തേരിയില്‍ നടത്തുന്ന സംഗീതോത്സവത്തിന്റെ സ്വാഗത സംഘം രൂപികരിച്ചു.യോഗം നഗര സഭാ ചെയര്‍മാന്‍ ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. വേലായുധന്‍ കോട്ടത്തറ അധ്യക്ഷനായി.ജയപ്രകാശ് ബത്തേരി,ബാലകൃഷ്ണ്ണന്‍,ശിവദാസ് പടിഞ്ഞാറത്തറ എന്നിവര്‍ സംസാരിച്ചു.അക്കാദമി ഓഫിസര്‍ എം.ബി.ശുഭ പരിപാടിയെ കുറിച്ച് വിശദീകരിച്ചു.29ന് ഉച്ചയ്ക്ക് 2 മുതല്‍ പരിപാടി ആരംഭിക്കുക.പരിപാടിയുടെ വിജയത്തിനായി,51 അംഗ ജനറല്‍ കമ്മറ്റിയും 25 അംഗ എക്‌സിക്യുട്ടീവും തിരഞ്ഞെടുത്തു.4 മണിക്ക് ഉദ്ഘാടനവും,5 മണി മുതല്‍ 7 മണി വരെ സംഗീത സദസ്സും
7 മണി മുതല്‍ ഗ്രാമഫോണിന്റെ കലാകാരന്മാരുടെ സംഗീതനിശ എന്നിവ അവതരിപ്പിക്കും.

ഭാരവാഹികള്‍ :രക്ഷാധികാരികള്‍: സംഗീത് നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി,കരിവെള്ളൂര്‍ മുരളി ( അക്കാദമി സെക്രട്ടറി), പി.ആര്‍, ജയപ്രകാശ്.ചെയര്‍മാന്‍ :കെ.ടി.രമേഷ്,(ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍),വൈസ് ചെയര്‍മാന്മാര്‍:കെ.റഷീദ്,(സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍, ബത്തേരി മുനിസിപ്പാലിറ്റി), പി.കെ. സത്താര്‍,(പ്രസിഡന്റ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍).കണ്‍വീനര്‍ :
ശിവദാസ് പടിഞ്ഞാറത്തറ ,ജോയിന്റ് കണ്‍വീനര്‍മാര്‍:എം,ബാലകൃഷ്ണന്‍,ലീന ടി.ട്രഷറര്‍ :വേലായുധന്‍ കോട്ടത്തറ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *