April 16, 2026

ചീനമ്പീടൻ കുടുംബത്തിന്റെ ആദ്യ സംഗമം ഓഗസ്റ്റ് 15-ന്

0
IMG_20250812_212057
By ന്യൂസ് വയനാട് ബ്യൂറോ

പ്രമുഖ കുടുംബമായ ചീനമ്പീടൻ കുടുംബത്തിന്റെ ആദ്യ സംഗമം ഓഗസ്റ്റ് 15-ന് മാനന്തവാടിയിൽ നടക്കും. വിപുലമായ പരിപാടികളോടെ നാലാംമൈലിലെ സി.എച്ച്. ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

 

രാവിലെ 9 മണിക്ക് മുതിർന്ന അംഗം സി. കുഞ്ഞഹമ്മദ് ഹാജി പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ്കുട്ടി ബ്രാൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

 

കുടുംബത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 50 പ്രതിഭകളെ ചടങ്ങിൽ മൊമന്റോ നൽകി ആദരിക്കും. പ്രഭാഷണങ്ങൾ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കുടുംബാംഗങ്ങളുടെ കലാ-കായിക പരിപാടികൾ തുടങ്ങിയവയും സംഗമത്തിന്റെ ഭാഗമായി ഉണ്ടാകും. ഏകദേശം 500 കുടുംബാംഗങ്ങൾ സംഗമത്തിൽ ഒത്തുചേരുമെന്ന് സംഘാടകർ അറിയിച്ചു.

 

വാർത്താസമ്മേളനത്തിൽ കൺവീനർ അബ്ദുല്ല കണക്കശ്ശേരി, അലി ബ്രാൻ, ഇബ്രാഹിം പള്ളിയാൽ, സി. അബ്ദുൾ ഖാദർ ഹാജി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *