May 26, 2026

കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

0
site-psd-214
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ, പുതിയതായി നിര്‍മ്മിക്കുന്ന ലൈബ്രറി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തില്‍ സ്ഥലം എംഎല്‍എയും പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷനായി.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡയറക്ടര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍,അറിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ ആശംസകള്‍,കോളേജ് പിന്‍സിപ്പാള്‍,പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പിടിഎ പ്രസിഡന്റ്, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

ഉന്നത വിദ്യാഭ്യാസത്തിന് ഈ ഗവണ്‍മെന്റ് പ്രത്യേക പ്രാധാന്യം നല്‍കുന്നു എന്നും, വയനാട് എന്‍ജിനീയറിങ് കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് മന്ത്രി ഉറപ്പു നല്‍കി. കൂടാതെ സാങ്കേതിക സര്‍വകലാശാല അംഗീകരിച്ച പുതിയ കോഴ്‌സ് ആയ എ ഐ ആന്‍ഡ് ഡാറ്റ സയന്‍സ് കോഴ്‌സിന് ഫിനാന്‍സ് അപ്രൂവല്‍ എത്രയും പെട്ടെന്ന് നല്‍കുമെന്നും ഉറപ്പുനല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *