ലോങ്ങ് മാർച്ച് നു സ്വീകരണം നൽകി
കൽപ്പറ്റ:- പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സർക്കാർ ജീവനക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ഒരേ ഒരു സംഘടനയാണ് സ്റ്റേറ്റ് എൻ പി എസ് എംപ്ലോയീസ് കളക്റ്റീവ് കേരള (SNPSECK) പങ്കാളിത്ത പെൻഷൻ പിൻവലിക്കുക സ്റ്റാറട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയർത്തി SNPSECK സംസ്ഥാന കമ്മിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് ന് വയനാട് ജില്ലാ കളക്ട്രേറ്റ് പടിക്കൽ സ്വീകരണം നൽകി. ഉച്ചക്ക് ശേഷം 3 മണിക്ക് പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെ നേതൃത്വത്തിൽ ജില്ലയിൽ എത്തിച്ചേർന്ന ലോങ്ങ് മാർച്ച് നെ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെ പ്രകടനത്തോടെ സ്വീകരിച്ചു. തുടർന്ന് നടന്ന പരിപാടി സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജേഷ് ചെടിച്ചേരി ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാരുടെ അവസ്ഥ ഓരോ ദിവസവും പരിതാപകരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ കഴിഞ്ഞ കുറെ നാളുകൾ ആയി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരിൽ പലർക്കും നഷ്ടപെടുന്ന ആനുകൂല്യങ്ങളെ കുറിച്ച് യാതൊരു ബോധ്യവും ഉണ്ടാകുന്നില്ല എന്നതും വളരെ നിരാശജനകം ആണെന്നും ഉദ്ഘാടകൻ പറഞ്ഞു. കണ്ണൂർ ജില്ലാ പ്രസിഡന്റ് തോമസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ സെക്രട്ടറി ലിജിൽ, ജോഫി കെ ജോയി, ശുഭമോൾ, സദുഷ് പി കെ, സൽമാൻ ടി പി എന്നിവർ സംസാരിച്ചു. ശരത് വി എസ്, ഷിഹാബുദീൻ ഒ യു, സുമേഷ്, ജമാൽ, നിക്സൺ, നിഷ ടീച്ചർ, അസ്ലം എന്നിവർ മാർച്ചിന് നേതൃത്വം നൽകി





Leave a Reply