കാറിൽ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതികൾക്ക് 10 വർഷം വീതം കഠിനതടവും, 1 ലക്ഷം രൂപ വീതം പിഴയും
കൽപ്പറ്റ:കാറിൽ മയക്കുമരുന്ന് കൽപ്പറ്റ:കാറിൽ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതികൾക്ക് 10 വർഷം വീതം കഠിനതടവും, 1 ലക്ഷം രൂപ വീതം പിഴയുംകടത്തിയ കേസിലെ പ്രതികൾക്ക് 10 വർഷം വീതം കഠിനതടവും, 1 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.ബത്തേരി എക്സൈസ് റേഞ്ച് ഓഫീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ കോഴിക്കോട് കൈതപ്പൊയിൽ സ്വദേശികളായ ആയോത്ത് വീട് ഷഫീർ .എ (35), ആനോറമ്മൽ വീട് നിജാമു.എ (41) എന്നിവരെയാണ് ശിക്ഷിച്ചത്. 2021 ഡിസംബർ 10 നാണ് കേസിനാസ്പ്പദമായ സംഭവം നടന്നത്.
കെ എൽ 72 5770 നമ്പർ മാരുതി റിറ്റ്സ് കാറിൽ 69 ഗ്രാം എംഡിഎംഎ വിൽപ്പനക്കായി കടത്തിക്കൊണ്ടുവന്ന കുറ്റത്തിനാണ് പിഴയും ശിക്ഷയും വിധിച്ചത്. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നിഗേഷ് എ.ആർ, ഇൻസ്പെക്ടർ പ്രജിത്ത്, പ്രിവന്റ്റീവ് ഓഫീസർമാരായ ജി.അനിൽകുമാർ, ഷാജിമോൻ,സിവിൽ എക്സൈസ് ഓഫീസർമാരായ മൻസൂർ അലി, സനൂപ് എം.സി എന്നിവർ ചേർന്നാണ് കേസെടുത്തത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കി സമർപ്പിച്ചത് എക്സൈസ് എൻഫോഴ്സസ്മെന്റ്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സജിത്ത് ചന്ദ്രനാണ്. കൽപ്പറ്റ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ജയവന്ത്.എൽ ആണ്കേസിലെ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രദ്ധാധരൻ എം.ജി പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
ഇത്തരം പ്രവർത്തനങ്ങളിൽ എർപ്പെടുന്ന മയക്ക്മരുന്ന് മാഫിയാ സംഘങ്ങൾക്ക് എതിരായി ശക്തമായഎൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങളും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഓണം ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ശക്തമായ എൻഫോമെന്റ് പ്രവർത്തനങ്ങൾക്കായി അതിർത്തികളിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാർ ഉൾപ്പെടെയുള്ള സ്പെഷ്യൽ സംഘത്തെ നിയോഗിച്ചതിനോടൊപ്പം ഹൈവേ പെട്രോളിങ്ങും ബോർഡർ പെട്രോളിങ്ങും നടത്തുകയും പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനും മയക്കുമരുന്ന് മാഫിയകൾക്ക് എതിരെ ശക്തമായ നിലപാടുകൾ എടുക്കുന്നതിനായി ജില്ലയിലെ എല്ലാ ഓഫീസുകളെയും ബന്ധിപ്പിച്ചുകൊണ്ട് കൺട്രോൾ റൂം കൽപ്പറ്റയിൽ തുറന്നു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ജെ ഷാജി അറിയിച്ചു





Leave a Reply