April 16, 2026

താമസത്തിനായി സ്ത്രീകള്‍ പ്രയാസപ്പെടേണ്ട; ദ്വാരകയില്‍ ഷീ ലോഡ്ജ് ഒരുങ്ങുന്നു

0
site-psd-281
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ഇന്റര്‍വ്യൂവിനോ മറ്റോ വന്ന് ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കില്‍ തങ്ങണോ.കയ്യില്‍ കുഞ്ഞുള്ള അവസ്ഥയില്‍ സുരക്ഷിതമായി ഏതാനും ദിവസങ്ങള്‍ താമസിക്കണോ..? മിക്കപ്പോഴും സ്ത്രീകള്‍ നട്ടം തിരിയുന്ന ഈ അവസ്ഥയ്ക്ക് ഷീ ലോഡ്ജിലൂടെ പരിഹാരം കാണുകയാണ് എടവക ഗ്രാമപഞ്ചായത്ത്.മാനന്തവാടി ദ്വാരകയിലാണ് എടവക ഗ്രാമപഞ്ചായത്തിന്റെഷീ ലോഡ്ജ് വരുന്നത്. മിതമായ നിരക്കില്‍സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാനും
വിശ്രമത്തിനുമുള്ള ഇടമാണിത്.ജില്ലയില്‍ വിനോദ സഞ്ചാരത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ എത്തുന്ന സ്ത്രീകള്‍ക്ക്രാത്രി വിശ്രമിക്കാന്‍ സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തിലാണ് പദ്ധതിയുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ട് വന്നത്.ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി തുടങ്ങിയ സൗകര്യങ്ങളോട് കൂടി പരമാവധി അഞ്ചു ദിവസത്തേക്ക് ഒരുമിച്ച് ബുക്ക് ചെയ്യാം. 30 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഡോര്‍മിറ്ററി സൗകര്യമാണുള്ളത്.

നേരത്തെ നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ ആദ്യഘട്ടം കൊറോണ വ്യാപനം കാരണം വൈകിയെങ്കിലും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷംപുനരാരംഭിച്ചു. കെട്ടിട നിര്‍മ്മാണ പ്രവൃത്തി
സില്‍ക്ക്എന്ന സര്‍ക്കാര്‍ അക്രഡിറ്റഡ്കമ്പനിയാണ് ഏറ്റെടുത്തത്. എടവക ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വനിതാഘടക പദ്ധതിയില്‍ നിന്നും എടവഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും 48 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഷീ ലോഡ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.
ഷീ ലോഡ്ജിനുള്ള അനുബന്ധ ഫണ്ട് ഉപയോഗിച്ച് ഓപ്പണ്‍ ഫിറ്റ്‌നസ് സെന്റര്‍, ഷട്ടില്‍ കോര്‍ട്ട് തുടങ്ങിയവയും ആരംഭിക്കും.മാനന്തവാടി രൂപത എടവക ഗ്രാമപഞ്ചായത്തിന് നല്‍കിയ 20 സെന്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന ഷീ ലോഡ്ജ്സെപ്റ്റംബറില്‍ തുറന്ന് പ്രവര്‍ത്തിക്കും. കുടുംബശ്രീ, വനിത ഘടകങ്ങള്‍ക്കായിരിക്കും ഷീലോഡ്ജിന്റെ നടത്തിപ്പ് ചുമതല.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *