April 16, 2026

ഒരു ലക്ഷം യൂണിറ്റ് രക്തം ശേഖരിക്കാൻ ബ്രഹ്‌മകുമാരീസ്: ഗിന്നസ് ലക്ഷ്യമിട്ട് മെഗാ രക്തദാന ക്യാമ്പയിൻ

0
IMG_20250825_135348
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഗിന്നസ് ബുക്കിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെ, ഒരു ലക്ഷം യൂണിറ്റ് രക്തം ശേഖരിക്കുന്നതിനുള്ള മെഗാ രക്തദാന ക്യാമ്പയിനുമായി പ്രജാപതി ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം. സ്ഥാപനത്തിൻ്റെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന രാജയോഗിനി ദാദി പ്രകാശ്മണിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

 

വയനാട് ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടന്ന ക്യാമ്പയിൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഇൻ ചാർജ് ബി.കെ. സുജന ബെഹൻ അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനിജ മെറിൻ ജോയ് രക്തദാനത്തെക്കുറിച്ച് ക്ലാസുകൾ എടുത്തു.

 

വർഷങ്ങളായി രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് എം.പി. ശശികുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷ ഡോളി രഞ്ജിത്ത്, ബ്രഹ്മകുമാർമാരായ ആർ.എം. സന്തോഷ്, കെ.കെ. അഖിൽ, അനീഷ് ജോസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *