43-ാം മത് വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
ഇലക്ട്രിക്കല്‍ വയര്‍മാന്‍ & സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ഓഫ് കേരള സിഐടിയു 43 മത് വയനാട് ജില്ലാ സമ്മേ ളനം മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു.സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ റഫീഖ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന് ജില്ലാ പ്രസിഡണ്ട് എം മധു അധ്യക്ഷനായി. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെ ചെറുക്കണമെന്നും, ജില്ലയില്‍ വര്‍ധിച്ചു വരുന്ന വൈദ്യുതി അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനു വേണ്ടി ‘ലൈസന്‍സും , പെര്‍മിറ്റുകളുമുള്ള ആളുകളാണ് വയറിംഗ് മേഖലയില്‍ തൊഴില്‍ ചെയ്യുന്നത് എന്നത് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി.വി. ബേബി, യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി . ബാലകൃഷ്ണന്, സംസ്ഥാന ട്രഷറര്‍ സി.സുധീര്‍, കെ.പി അബൂബക്കര്‍. കുഞ്ഞുമോള്‍, കെ.പി ദിലീപ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാനസെക്രട്ടറി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വി. എം സാബു സ്വാഗതവും സക്കീര്‍ കെ നന്ദിയും പറഞ്ഞു.ഭാരവാഹികള്‍ ടി.കെ പുഷ്പന് പ്രസിഡണ്ട് ദേവദാസ് കെ.വി സെക്രട്ടറി ജിജി മാത്യു ട്രഷറര്‍





Leave a Reply