October 7, 2026

തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് സങ്കടിപ്പിച്ചു.

0
IMG_20250829_194052
By ന്യൂസ് വയനാട് ബ്യൂറോ

കരണി :- ജില്ലാ എംപ്ലോയിമെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ പട്ടിക വർഗ്ഗവികസന വകുപ്പ്, കരണി ജനത ലൈബ്രറി &റീഡിങ് റൂം എന്നിവയുടെ സഹകരണത്തോടെ കണിയാമ്പറ്റ പഞ്ചായത്തിലെ പട്ടിക ജാതി,പട്ടികവർഗ്ഗ ഉദ്യോഗാർഥികൾക്കായി “കരിയർ ജ്വാല സമന്വയ “എന്ന പേരിൽ രജിസ്‌ട്രേ ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഉപരിപാഠനസാധ്യതകൾ,തൊഴിൽ മാർഗ്ഗനിർദ്ദേശം,സംരംഭക ത്വ അവബോധം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകളും സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അംഗം നജീബ് കരണി പരിപാടി ഉദ്ഘാടനം ചെയ്തു ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ എം അശോകൻ അധ്യക്ഷത വഹിച്ചു ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ എൻ സുനിൽ, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ഷിജോ ജോസ് എന്നിവർ ക്ലാസെടുത്തു, ട്രൈബൽ പ്രമോട്ടർ സ്റ്റെല്ല, ടി ടി ദേവസ്യ, തുടങ്ങിയവർ സംസാരിച്ചു, അശ്വതി പി.എ നന്ദി പറഞ്ഞു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *