May 1, 2026

കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോക്ക് രണ്ട് പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ

0
IMG_20250903_191305
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിലേക്ക് രണ്ട് പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ അനുവദിച്ചതായി കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ദിഖ് അറിയിച്ചു. ദീർഘദൂര സർവീസുകൾക്കായി പുതിയ ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഗതാഗത വകുപ്പ് മന്ത്രിക്ക് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. ഇതിന്റെ ഫലമായാണ് 49 സീറ്റുകളുള്ള രണ്ട് പ്രീമിയം ബസുകൾ അനുവദിച്ചത്.

 

ഓണസമ്മാനമായി ബസുകൾ അനുവദിച്ച ഗതാഗത വകുപ്പ് മന്ത്രിയെ എംഎൽഎ അഭിനന്ദിച്ചു. അതോടൊപ്പം, വിവിധ റൂട്ടുകളിലേക്ക് ചെറിയ ബസുകൾ അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

 

പുതിയ ബസുകൾ ഉടൻതന്നെ കൽപ്പറ്റ ഡിപ്പോയിൽ എത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *