May 1, 2026

എന്‍ എം വിജയന്റെ കുടുംബത്തോടുള്ള കൊടുംക്രൂരത അവസാനിപ്പിക്കണമെന്ന് സിപിഐഎം

0
site-psd-202
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തോട് ടി സിദ്ദിഖും കോണ്‍ഗ്രസും ആവര്‍ത്തിക്കുന്ന കൊടുംക്രൂരത അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിയമനക്കോഴയുടെ ചതിയില്‍ വീഴ്ത്തി മുന്‍ ഡിസിസി ട്രഷററെയും മകനെയും കൊലക്കയ്ക്ക് കൊടുത്ത കോണ്‍ഗ്രസ് അപവാദ പ്രചാരണം നടത്തി കുടുംബത്തെ വേട്ടയാടുന്നത് തുടരുകയാണ്.കുടുംബം ബാധ്യത തീര്‍ക്കാനായി വിനിയോഗിച്ച പണം ബിസിനസിന് ഉപയോഗിച്ചുവെന്ന് ടി സിദ്ദിഖ് വ്യാജ പ്രചാരണം നടത്തിയതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പത്മജ മാധ്യമങ്ങളോട് വ്യക്തമാക്കി. കുടുംബത്തിന്റെ മുഴുവന്‍ കടവും ഏറ്റെടുക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു. കുടുംബവുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ കരാര്‍ കല്‍പ്പറ്റയിലെ അഭിഭാഷകന്റെ ഓഫീസില്‍ നിന്നും ടി സിദ്ദിഖ് മാറ്റിയെന്നും കുടുംബം പരാതി ഉന്നയിച്ചു.

ബാധ്യത ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ളവരുടെ ഇപ്പോഴത്തെ വിശദീകരണം. കോണ്‍ഗ്രസിന്റെ ചതിയില്‍പെട്ട് നേതാക്കളുടെ കുടുംബങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജീവന്‍ അവസാനിപ്പിക്കേണ്ട സ്ഥിതി ജില്ലയെ അപകടത്തിലാക്കുകയാണെന്നും കോണ്‍ഗ്രസിന്റെ ക്രിമിനല്‍ സ്വഭാവം അവസാനിപ്പിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *