ഡി വൈ എഫ് ഐ ആക്രമണം രാഷ്ട്രീയപ്രേരിതം: അഡ്വ.ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: എം എന്‍ വിജയന്റെ മരുമകളുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പ്രേരണയുടെ പേരില്‍ തന്റെ ഓഫിസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ സമരവും ആക്രമണവും രാഷ്ട്രീയ പ്രേരിതമാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ചാണ് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നു. അതില്‍ ഒന്നാമതായി കുടുംബത്തിന്റെ ജീവനോപാധികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ 20 ലക്ഷം രൂപ കുടുംബത്തിന് നല്‍കിയിരുന്നു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി ഹംസ, കണ്‍വീനര്‍ പി പി ആലി, ബി സുരേഷ്ബാബു, നജീബ് കരണി, ഗോകുല്‍ദാസ് കോട്ടയില്‍, അരുണ്‍ദേവ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുള്ള 20 ലക്ഷത്തിലധികമുള്ള വായ്പ പാര്‍ട്ടി ഏറ്റെടുത്തതാണ്. ഈ രണ്ട് വിഷയങ്ങളിലും പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് അല്‍പം കാലതാമസം നേരിട്ടിരുന്നു എന്നത് വസ്തുതയാണ്. എങ്കിലും ഈ രണ്ട് വിഷയങ്ങളിലും പരിഹാരം കാണാന്‍ സാധിച്ചു. മൂന്നാമത്തെ ഉടമ്പടി സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്കിലെ വായ്പയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിലും ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ബാങ്കുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അവര്‍ക്ക് എത്ര തുക കുറച്ച് നല്‍കാന്‍ സാധിക്കുമെന്ന ചര്‍ച്ചകളിലാണ്. അതിന് ശേഷം ഈ തുകയും ബാങ്കില്‍ അടക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. ബാങ്കില്‍ നിന്ന് ഈ വിഷയത്തില്‍ കുടുംബത്തെ ഇതുവരെ ഫോണ്‍ വിളിക്കുകയോ, നേരിട്ട് ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. അതെല്ലാം പാര്‍ട്ടി ഏറ്റെടുത്തതാണ്. വിജയന്റെ മകന്‍ വിജേഷിന്റെ ആശുപത്രി ചിലവും താന്‍ നേരിട്ടാണ് ഇടപെട്ട് ഏറ്റെടുത്തത്. ഈ പണത്തിന്റെ ബാധ്യത താന്‍ ഏറ്റെടുക്കുകയായിരുന്നു. ഇതൊന്നും പുറത്തുപറയാന്‍ വേണ്ടി ചെയ്തതല്ല. എന്നാല്‍ ഇത് തന്നെക്കൊണ്ട് സി പി എമ്മും ഡി വൈ എഫ് ഐയും പറയിപ്പിക്കുകയാണ് ചെയ്തതെന്നും എം എല്‍ എ പറഞ്ഞു.





Leave a Reply