May 27, 2026

ആയുര്‍വ്വേദ ദിനാചരണം; മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

0
site-psd-585
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :പത്താമത് ആയുര്‍വ്വേദ ദിനാചരണവുമായി ബന്ധപ്പെട്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റേയും നാഷണല്‍ ആയുഷ് മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തിയ പരിപാടി എഡിഎം കെ ദേവകി ഉദ്ഘാടനം ചെയ്തു.
ആയുര്‍വ്വേദ സ്‌പെഷ്യാലിറ്റികളായ അസ്ഥി മര്‍മ്മ വിഭാഗം, ന്യൂറോളജി വിഭാഗം, ആനോറെക്ടല്‍ വിഭാഗം, നേത്ര ആന്റ് ഇഎന്‍ടി വിഭാഗം, സ്ത്രീരോഗം, സ്‌പോര്‍ട്‌സ് മെഡിസിന്‍, മാനസിക വിഭാഗം, ജീവിതശൈലീ രോഗ നിര്‍ണ്ണയം, ത്വക്ക് രോഗ വിഭാഗം, സിദ്ധ വിഭാഗം, സിക്കിള്‍ സെല്‍ വിഭാഗം, യോഗ എന്നീ വിഭാഗങ്ങളില്‍ പരിശോധനയും മരുന്ന് വിതരണവും ക്യാമ്പില്‍ നടന്നു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനോയി എ.പി, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ്, കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപത്രി സിഎംഒ ഡോ. പ്രഷീല, പാതിരിച്ചാല്‍ ഗവ. ആയുര്‍വ്വേദ ആശുപത്രി സിഎംഒ ഡോ. അനില്‍ കുമാര്‍, എഎംഎഐ കല്‍പ്പറ്റ ഏരിയാ സെക്രട്ടറി ഡോ. മേഘ ബി നായര്‍, സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ് എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *