August 22, 2026

ഹരിത മിത്രം 2.0, നൂറിന്റെ നിറവില്‍ തരിയോട് ഗ്രാമപഞ്ചായത്ത്

0
site-psd-584
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: മാലിന്യനിര്‍മാര്‍ജനരംഗത്ത് ഹരിതകര്‍മ്മ സേന ചെയ്തുവരുന്ന വാതില്‍ പടി സേവനങ്ങള്‍ പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് ഹരിത മിത്രം 2.0 വഴി 100% പൂര്‍ത്തീകരിച്ച വയനാട് ജില്ലയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്തായി തരിയോട്. 2025 സെപ്റ്റംബര്‍ മാസം മുതലാണ് ഹരിത മിത്രം 2.0 കേരളത്തില എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആരംഭിച്ചത്. ഈ നേട്ടത്തിന് വേണ്ടി ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ പരിശ്രമം നടത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഹരിതമിത്രം 2.0 മൊബെല്‍ ആപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. മികച്ച ശുചിത്വ സംസ്‌കാരം ലക്ഷ്യമിട്ട് പൊതു ഇട ശുചീകരണ പരിപാടികള്‍ കാര്യക്ഷമമായി ഗ്രാമപഞ്ചായത്തില്‍ നടന്നു വരുന്നുണ്ട്. ഹരിത സ്ഥാപനങ്ങള്‍, ശുചിത്വ ടൗണ്‍, ഹരിത ടൂറിസം കേന്ദ്രം, ഹരിത വിദ്യാലയങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കാര്യക്ഷമമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും ഗ്രാമപഞ്ചായത്തില്‍ നടന്നു വരുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *