ആരോഗ്യമുള്ള സമൂഹം രാഷ്ട്രത്തിന്റെ സമ്പത്ത് : ടി സിദ്ധീഖ് എം എല്‍ എ
കല്‍പ്പറ്റ:ഇന്ന് ലോകത്തുള്ള എല്ലാ ശാസ്ത്രീയ വികാസങ്ങളും ആരോഗ്യ മേഖലയിലെ എല്ലാ കണ്ടെത്തലുകളും എല്ലായിടത്തും ലഭ്യമാണ് പക്ഷേ അത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന രീതിയില്‍ അല്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ജനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷ എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വവും ധര്‍മ്മവും ആണ.് ഈ ധര്‍മ്മ പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടി സാറിന്റെ നാമധേയത്തില്‍ മന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും, മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും, യോനപോയ ഓന്‍ കോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കല്‍പ്പറ്റ എംഎല്‍എ കെയറിന്റെയും, കാര്യമ്പാടി കണ്ണാശുപത്രി, ആരോഗ്യ ആശുപത്രി കമ്പളക്കാട് എന്നിവരുടെ സഹകരണത്തോടുകൂടി നടത്തിയ ഉമ്മന്‍ ചാണ്ടി സ്മാരക മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.
മാമോഗ്രാം, പാപ് സ്മിയര്‍ ഉള്‍പ്പെടെയുള്ള പരിശോധനകളും മറ്റുള്ള പരിശോധനകള്‍ ഇസിജി അനുബന്ധ പരിശോധനകള്‍ ഉള്‍പ്പെടെ അവിടെ ലഭ്യമാക്കിയിരുന്നു ചികിത്സക്ക് പ്രത്യേക സാമ്പത്തിക സൗകര്യങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ പങ്കെടുത്തതായിരിക്കുന്ന മെഡിക്കല്‍ ക്യാമ്പ് വലിയൊരു ആശ്വാസമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ നേതൃത്വം കൊടുത്ത മന്നചാരിറ്റബിള്‍ ട്രസ്റ്റാണ് ക്യാമ്പിന് നേതൃത്വം കൊടുത്തത് ക്യാമ്പിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ദിഖ് നിര്‍വഹിച്ചു.
ഡോ:ഗീവര്‍ഗീസ് മാര്‍ ബര്‍നബാസ് മെത്രാപ്പോലീത്ത,കെ കെ അഹമ്മദാജി,ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍,ഡോക്ടര്‍ മറിയാ ഉമ്മന്‍,പ്രമുഖ പീഡിയാട്രീഷന്‍ മാരായ ഡോ:വിഷ്ണു,ഡോ:ലത്തീഫ്,ഓര്‍ത്തോ സര്‍ജന്‍: ടി മുഹമ്മദ്,മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍, യേനപോയ ഓന്‍കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍മാര്‍,കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി,ഡോ : ഷാനവാസ് പള്ളിയാല്‍,സൂപ്പി കല്ലങ്കോടന്‍, ഡേ:ബാസിത്,അമല്‍ ജി പോള്‍,തരീഖ്കടവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply