May 7, 2026

മുത്തങ്ങയില്‍ വീണ്ടും രാസ ലഹരി വേട്ട;എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയില്‍

0
site-psd-19
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മല്‍ വീട്ടില്‍ പി മുഹമ്മദ് ജംഷീദ് (30) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 8.05ഗ്രാം എം ഡി എം എയാണ് പിടിച്ചെടുത്തത്. 01.11.2025 തീയതി ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ വലയിലായത്. കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എല്‍ 54 എച്ച് 6018 നമ്പര്‍ കാര്‍ തടഞ്ഞു പരിശോധിച്ചതില്‍ ഇയാള്‍ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നുമാണ് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ എം.ഡി.എം.എ കണ്ടെടുക്കുന്നത്.

സബ് ഇന്‍സ്പെക്ടമാരായ ജെസ്വിന്‍ ജോയ്, കെ എം അര്‍ഷിദ്, എ എസ് ഐ അശോകന്‍, എസ് സി പി ഓ മോഹന്‍ദാസ്, സിപിഓ പ്രസാദ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നവര്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *