നാളത്തെ പഞ്ചായത്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന പത്രിക പ്രകാശിപ്പിച്ചു
കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സുല്‍ത്താന്‍ ബത്തേരി മേഖലയുടെ നേതൃത്വത്തില്‍ നാളത്തെ മീനങ്ങാടി എങ്ങനെയായിരിക്കണം എന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജനകീയ വികസന പത്രിക തയ്യാറാക്കിയത്.വികസന ജനസഭയുടെ ഉദ്ഘാടനവും ജനകീയ വികസനപത്രികാ പ്രകാശനവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയന്‍ നിര്‍വ്വഹിച്ചു. വരാന്‍ പോകുന്ന പഞ്ചവല്‍സര പദ്ധതിക്ക് ശാസ്ത്രീയ മാനദണ്ഡം നല്‍കാന്‍ ഇതുപകരിക്കും മെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യകാല പരിഷദ് പ്രവര്‍ത്തകനും കര്‍ഷകനുമായ ഷണ്‍മുഖന്‍ പത്രിക ഏറ്റുവാങ്ങി.
പരിഷദ് വികസന കാഴ്ചപ്പാടുകള്‍ പിന്നിട്ട വര്‍ഷങ്ങള്‍ മുന്നോട്ടുള്ള വഴികള്‍ ജില്ലാ വികസന സമിതികണ്‍ വീനര്‍ എം.എം ടോമി മാസ്റ്റര്‍ ആമുഖ ഭാഷണത്തില്‍ അവതരിപ്പിച്ചു.
ഓരോ മേഖലയിലും ഓരോ പഞ്ചായത്തു വീതം തെരെഞ്ഞെടുത്ത് ആ പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും വിടവുകളും വിലയിരുത്തി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങളും വികസന കാഴ്ചപ്പാടുകളും രൂപീകരിച്ച് തയ്യാറാക്കിയ വികസന നിര്‍ദ്ദേശങ്ങള്‍ ജനകീയ ചര്‍ച്ചയ്ക്കു വിധേയമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 150 പഞ്ചായത്തുകളിലായി നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മീനങ്ങാടിയിലും വികസന പത്രിക തയ്യാറാക്കിയത്.
ജനകീയ വികസന പത്രികയിലെ വികസന സമീപനവും നിര്‍ദ്ദേശങ്ങളും ജില്ലാ ജന്റര്‍ വിഷയ സമിതികണ്‍ വീനറും മേഖല വിദഗ്ധ സമിതി കണ്‍വീനറുമായ എം.കെ. സുന്ദര്‍ലാല്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പൊതു ചര്‍ച്ചയില്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. യോഗത്തില്‍ മേഖലാ പ്രസിഡണ്ട് വി.എന്‍. ഷാജി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സുധീപ് കൈലാസ് സ്വാഗതവും മേഖലാ സെക്രട്ടറി എന്‍.ടി. പ്രതാപന്‍ നന്ദിയും പറഞ്ഞു.





Leave a Reply