പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണം: കെ.കെ. അഹമദ് ഹാജി
പനമരം:പെന്‍ഷന്‍കാരുടെ പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌കരിക്കുന്നതിനും, യഥാസമയങ്ങളില്‍ ലഭിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി ആവശ്യപ്പെട്ടു.കൈതക്കല്‍ എച്ച്.ഐ.എം ഓഡിറ്റോറിയത്തില്‍ സി.പി. ഹാജി നഗറില്‍ നടന്ന കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ.അബ്ദുല്‍ അസീസ് അധ്യക്ഷനായി.രാഷ്ട്രീയം നിര്‍വചിക്കുന്നതില്‍ സര്‍വീസ് പെന്‍ഷന്‍കാരുടെ പങ്ക് എന്ന വിഷയം സംസ്ഥാന യൂത്ത് ലീഗ് ട്രഷറര്‍ ഇസ്മയില്‍ കമ്പളക്കാട് അവതരിപ്പിച്ചു.
ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങള്‍ നിഷേധിക്കുകയൂം,ശമ്പള പരിഷ്‌കരണ കുടിശ്ശിക മെഡിസെപ്പിലെ അപാകതകള്‍ മുതലായവ പരിഹരിക്കാത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനം തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.പി.എല്‍ ജില്ലാ പ്രസിഡന്റ് എം ഹമീദ് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, വൈസ് പ്രസിഡന്റ് ഡി. അബ്ദുല്ല ഹാജി, സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍ എസ്.കെ. എസ് വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സൗജത്ത് ഉസ്മാന്‍ ആശംസാ പ്രസംഗം നടത്തി. കെ.എസ്.പി.എല്‍ ജില്ലാ കമ്മിറ്റി സ്വരൂപിച്ച മുണ്ടക്കൈ ദുരിതാശ്വാസ ഫണ്ട് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റിന് കൈമാറി.
കെ. എസ്.പി.എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് മേത്തൊടിക മുഖ്യ പ്രഭാഷണം നടത്തി. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സി. മൊയ്തീന്‍കുട്ടി എസ്.കെ.എസ് ജില്ലാ പ്രസിഡന്റ് വി. അസൈനാര്‍ ഹാജി, കുളിവയല്‍ മഹല്ല് സെക്രട്ടറി പി.ഇബ്രാഹിം മാസ്റ്റര്‍, കൈതക്കല്‍ മഹല്ല് സെക്രട്ടറി കെ. മൊയ്തീന്‍ മാസ്റ്റര്‍ കെ.എസ്.പി.എല്‍ സംസ്ഥാന സെക്രട്ടറി ഡോ.മുസ്തഫ ഫാറൂഖി, കെ.എസ്.പി.എല്‍ ജില്ലാ വൈസ് പ്രസിഡന്റ് അബു ഗൂഡലായി, സെക്രട്ടറിമാരായ അബ്ദുല്‍ റഷീദ്, സി. ബഷീര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.അബ്ദുല്‍ കരീം മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം കെ.എസ്. പി.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു ‘മതം മാനവികതക്ക് ‘എന്ന വിഷയം റിട്ടയേഡ് ഡബ്ലിയു.എം.ഒ പ്രിന്‍സിപ്പാള്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം. അബൂബക്കര്‍ റിട്ടയേര്‍ഡ് വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ താജ് മന്‍സൂര്‍, എസ്.കെ.എസ് വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സൗജത്ത് ഉസ്മാന്‍, അഹമ്മദ് മാസ്റ്റര്‍ എന്‍. റഷീദ് ഷംസുദ്ദീന്‍ മീനങ്ങാടി, ഹാഷിം കോയ തങ്ങള്‍, അബ്ദുള്ള കണക്കശ്ശേരി , നാസര്‍ സംസാരിച്ചു.
അബ്ദുറഹിമാന്‍ സുല്ലമി സ്വാഗതവും പി സുബൈര്‍ നന്ദിയും പറഞ്ഞു. ഇബ്രാഹിം പള്ളിയാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘടന സെഷന്‍ പി പി മുഹമ്മദ് മാസ്റ്റര്‍ ‘പെന്‍ഷനും ആലുകൂല്യങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു. മെഡിസെപ്പ് കാണാപ്പുറങ്ങള്‍ കെ. എസ്.പി.എല്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി എന്‍. മൊയ്തീന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. റിട്ടയേഡ് ട്രഷറി ഓഫീസര്‍ എ സുലൈമാന്‍ , എസ്. ഇ.യു ജില്ലാ പ്രസിഡണ്ട മൊയ്തു , റിട്ടയേര്‍ഡ് എ.ഇ.ഒ മമ്മു മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്‍ റസാക്ക് മാസ്റ്റര്‍ സ്വാഗതവും കെ. മൊയ്തു നന്ദിയും പറഞ്ഞു. കെ.എസ്.പി.എല്‍ ജില്ലാ പ്രസിഡന്റ് എം ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് കൗണ്‍സില്‍ മീറ്റ് കെ.എസ്.പി.എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി മൂസക്കോയ ഉദ്ഘാടനം നിര്‍വഹിച്ചു . ജില്ലാ ജനറല്‍ സെക്രട്ടറി കെ. അബ്ദുല്‍ കരീം റിപ്പോര്‍ട്ടും ട്രഷറര്‍ പി.കെ. അബൂബക്കര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കെ.അബ്ദുല്‍ കരീം സ്വാഗതവും അബ്ദുല്‍ റസാക്ക് നന്ദിയും പറഞ്ഞു.





Leave a Reply