May 4, 2026

കര്‍ഷകര്‍ക്കായി അവൊക്കാഡോ ശില്‍പശാല 8 ന്

0
site-psd-87
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ഗുണമേന്മയുള്ള അവൊക്കാഡോ പഴങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യം വച്ച് കര്‍ഷകര്‍ക്കായി ഒരു ശില്‍പശാല നവംബര്‍ 8-ന് ബത്തേരി ഗ്രാന്‍ഡ് ഐറിസ് ഹോട്ടലില്‍ നടത്തുന്നു. ചെറുകിട അ വൊക്കാഡോ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യം.
അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കൃഷിശാസ്തജ്ഞനും വിവിധ രാജ്യങ്ങളില്‍ കൃഷി ഉപദേശകനുമായി പ്രവര്‍ത്തിക്കുന്ന വെല്ലൂരില്‍ നിന്നുള്ള ഡോ . മനോഹരന്‍ കൃഷ്ണ, തമിഴ്നാട് അഗ്രിക്കള്‍ച്ചര്‍ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ”തടിയന്‍കുടുസ”യിലെ ഹോര്‍ട്ടികള്‍ച്ചര്‍ സ്റ്റേഷനിലെ ഡോ. ബാലകുംഭഹന്‍, അമ്പലവയല്‍ ഞഅഞട ന്റെ മുന്‍ അഉഞ, ഡോ. രാജേന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. അമ്പലവയല്‍ കാര്‍ഷിക വിജ്ഞാനകേന്ദ്രം, വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസിങ് കമ്പനി ലിമിറ്റഡ്, ഇന്ത്യന്‍ ബയോളജിക്കല്‍ ലിമിറ്റഡ് എന്നിവരും മീറ്റിന്റെ ഭാഗഭാക്കായിരിക്കും.

വളര്‍ന്നുവരുന്ന ആഭ്യന്തര, കയറ്റുമതി വിപണി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പഴങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നതാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി കര്‍ഷകര്‍, വ്യാപാരികള്‍, ഗവേഷകര്‍, വ്യവസായ പങ്കാളികള്‍ എന്നിവരുടെ സഹകരണ ശ്രമങ്ങളിലൂടെ, ഇന്ത്യയിലെ സുസ്ഥിര അവൊക്കാഡോ കൃഷിയുടെ പ്രധാന കേന്ദ്രമായി വയനാടിനെ ഉയര്‍ത്തുകയാണ് ഈ മീറ്റ് ലക്ഷ്യമിടുന്നത്. വിശദാംശങ്ങള്‍ക്ക് 7012621314/9845580223 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *