May 4, 2026

യൂണിയന്‍ ബാങ്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് കൈമാറി

0
site-psd-89
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:യൂണിയന്‍ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജന്‍സി മെഡിക്കല്‍ മൊബൈല്‍ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ ഹെഡ് ഉഷയില്‍ നിന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് വാഹനം ഏറ്റുവാങ്ങി. ചടങ്ങില്‍ യൂണിയന്‍ ബാങ്ക് ഡെപ്യൂട്ടി റീജണല്‍ ഹെഡ് ടി.വി സന്ദീപ്, മാനേജര്‍മാരായ അശ്വതി, ബിജു, മൃദുല്‍, ആരോഗ്യ വകുപ്പ് എം.സി.എച്ച് ഓഫിസര്‍ മജോ ജോസഫ്, ഉദ്യോഗസ്ഥരായ രമ്യ, ദിനേശ്, മനോജ്, രാജേഷ്, ഷിനോജ്, പ്രതിഭ, സമദ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *