തിരുനെല്ലി ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസറുടെ സ്ഥലം മാറ്റത്തില്‍ ദുരൂഹത: ഹിന്ദുഐക്യവേദി
തിരുനെല്ലി: തിരുനെല്ലി ക്ഷേത്ര സ്ഥിര നിക്ഷേപം സി.പി.എം ഭരിക്കുന്ന സഹകരണ ബങ്കുകളില്‍ നിന്ന് പിന്‍വലിച്ച് ദേശ സാല്‍കൃത ബാങ്കില്‍ നിക്ഷേപികണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ പരിശ്രമിച്ച എക്സിക്യൂട്ടിവ് ഓഫീസറെ സ്ഥലം മാറ്റാനുള്ള നടപടി സിപിഎം ഇടപെടലിന്റെ ഭാഗമായാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പിവി മുരളിധരന്‍ ആരോപിച്ചു. സത്യസന്ധരായ ജീവനക്കാര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ സ്ഥാനം ഇല്ലെന്നും, അമ്പലകള്ളന്‍മാര്‍ക്ക് സംരക്ഷണം നല്‍കുന്ന നയമാണ് ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ എം ഉദയകുമാര്‍, ജില്ലാ സംഘടന സെക്രട്ടറി കെ.വി സനല്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply