ഭരണഭാഷ വാരാഘോഷം: ബോധവത്കരണ ക്ലാസ് നടത്തി
കല്‍പ്പറ്റ: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി, ജില്ലയിലെ വനിതാ ശിശു വികസന വകുപ്പ് ജീവനക്കാര്‍ക്കായി ഭാഷാപോഷണം ഭരണഭാഷ മാറ്റം എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. 2023ലെ ജില്ലാതല ഭരണഭാഷ പുരസ്‌കാര ജേതാവായ ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് കെ ബബിതക്ക് മൊമെന്റോ നല്‍കി ആദരിച്ചു. മാനന്തവാടി മുന്‍ അസിസ്റ്റന്റ് എജുക്കേഷണല്‍ ഓഫീസര്‍ എം.എം ഗണേഷ് ക്ലാസ് നയിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.ആര്‍ ബിന്ദു ഭായ്, ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, വനിതാ സംരക്ഷണ ഓഫീസര്‍ എന്‍.പി ഗീത, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് കെ.പി സുനിത്, കെ ബബിത എന്നിവര്‍ സംസാരിച്ചു.





Leave a Reply